Friday 19 October 2012

ഭൂമിയുടെ എഴുത്താണികള്‍ 2

Willam Shakespear
John shakepeare ,Mary ardene എന്നിവരുടെഎട്ടു മക്കളില്‍ മൂന്നാമാനായാണ് വില്ല്യം ഷേക്ക്‌സ്പീയര്‍ സ്റ്റാന്‍ഫോഡിലെ ഒരു മധ്യവര്‍ത്തികുടുംബത്തില്‍ പിറന്നത് .സാധാരണ സ്കൂള്‍ വിദ്യാഭ്യാസം നേടിയെങ്കിലും ഉന്നത വിദ്യാഭ്യാസം ചെയ്തതായി രേഖകള്‍ ഇല്ല ,കുട്ടിക്കാലത്തെ കുറിച്ചും കാര്യമായ വിവരങ്ങള്‍ ലഭ്യമല്ല .

18-മത്തെ വയസ്സില്‍ അദ്ദേഹം ഇരുപത്തിയാറുകാരിയായ ആന്‍ ഹാത്വെയെ വിവാഹം കഴിച്ചു .സുസന്ന ,ജൂഡിത്ത്,ഹംനെറ്റ്‌ എന്നിങ്ങനെ മൂന്നു കുട്ടികള്‍ അവരില്‍ അദ്ദേഹത്തിന് പിറന്നു .1594ല്‍ chembarlains menഎന്ന നടകക്കമ്പനിയുടെ സ്റ്റോക്ഹോള്‍ഡര്‍ആയി .ആ കമ്പനിക്ക് വേണ്ടി അദ്ദേഹം നാടകങ്ങള്‍ രചിച്ചു .1599 ല്‍ അദ്ദേഹം സ്വന്തമായി ഒരു നാടകക്കമ്പനി ആരംഭിച്ചു .ഗ്ലോബ് എന്ന ആ കമ്പനി അക്കാലത്തെ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ നാടക ശാലയായി ഖ്യാതി നേടി .

 ഇംഗ്ലണ്ടിലെ ജയിംസ് ഒന്നാമന്‍ രാജാവ്‌ ഷേക്ക്‌ സ്പീയറി നു kingsmen എന്ന ടൈറ്റില്‍ ഉപയോഗിക്കാനുള്ള ലൈസെന്‍സ് നല്‍കി .രാജകീയ ദര്ബ്ബരില്‍ സ്ഥിരമായി ഷേക്ക്‌ സ്പ്പീയര്‍ സംഘം നാടകം അവതരിപ്പിക്കാരുണ്ടായിരുന്നതിനുള്ള ഒരു ആനുകൂല്യം എന്നാ നിലയില്‍ ആണ് രാജാവ് ഈ അനുമതി അദ്ദേഹത്തിനു നല്‍കിയത് .ഇക്കാലത്താണ് തന്‍റെ ലോകപ്രശാത്ത രചനകള്‍ ആയ Antony and Cleopatra,Julius Ceaser ,Hamlet ,Othello ,King Lear, Macbeth എന്നിവയെല്ലാം അദ്ദേഹം എഴുതിയത് .1616 ഏപ്രില്‍ 23നു തന്‍റെ അമ്പത്തിരണ്ടാമത്തെ ജന്മദിനത്തില്‍ അദ്ദേഹം അന്തരിച്ചു .


 ഇംഗ്ലീഷ് ഭാഷക്ക് അതുല്യമായ സംഭാവനകള്‍ നല്‍കിയ ഷേക്ക്‌ സ്പീയര്‍ ഇംഗ്ലണ്ടിന്റെ ദേശീയ കവി എന്നും bard of avon എന്നും അറിയപ്പെടുന്നു .ഇംഗ്ലീഷില്‍ തന്റേതു മാത്രമായ ശൈലികളും പ്രയോഗങ്ങളും കൊണ്ട് വന്ന ഷേക്ക്‌സ്പീയറിന്‍റെ മാസ്റ്റര്‍പീസുകള്‍ എല്ലാം തന്നെ മറ്റാരോ എഴുതിയതാണ് എന്ന് വിശ്വസിക്കുന്ന ചിലര്‍ എങ്കിലും ഉണ്ട് .ക്രിസ്റൊഫേര്‍ മര്‍ലോ ,ഫ്രാന്‍സിസ്‌ ബേക്കണ്‍ എന്നിങ്ങനെ പലരും ആണ് യഥാര്‍ത്ഥത്തില്‍ അവ രചിച്ചത് എന്നാണ് അക്കൂട്ടര്‍ വിശ്വസിക്കുന്നത് .അതെന്തു തന്നെയായാലും ഷേക്ക്‌സ്പീയര്‍ സാഹിത്യം ലോകത്തെ എക്കാലത്തെയും മികച്ച എഴുത്തുകള്‍ തന്നെയാണ് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല .
 അവലംബം : http://www.williamshakespeare.com/
www.shakespeare-online.com
 google images

No comments:

Post a Comment