Friday 19 October 2012

ഭൂമിയുടെ എഴുത്താണികള്‍ 1 
Leo Tolstoy

 1828 ഓഗസ്റ്റ്‌ ഇരുപത്തെട്ടിനു റഷ്യയിലെ യാസ്നായ പോളിയനയില്‍ ജനിച്ച ടോള്‍സ്റ്റോയിയുടെ മാതാപിതാക്കള്‍ ചെറുപ്പത്തിലെ തന്നെ മരിച്ചു പോയി .സഹോദരന്മാര്‍ ആണ് വളര്‍ത്തിയത് .നിയമം പഠിച്ചെങ്കിലും സ്വന്തമായി ഒരു സ്കൂള്‍ നടത്താന്‍ ആണ് അദ്ദേഹം തീരുമാനിച്ചത് .പിന്നീട് മിലിട്ടറി പരിശീലനം നേടി സാര്‍ ചക്രവര്‍ത്തിയുടെ പട്ടാളത്തില്‍ ഓഫീസര്‍ ആയിരുന്നു .അവിടെ വെച്ചാണ് ആദ്യം അദ്ദേഹം childhood,boyhood ,youth എന്ന ആത്മകഥ trilogy എഴുതുന്നത്‌ ,അത് വന്‍വിജയം ആയതോടെ അദ്ദേഹം എഴുത്തില്‍ സജീവം ആയി .യുദ്ധത്തിനു ശേഷം അദ്ദേഹം വീണ്ടും പാവങ്ങള്‍ക്ക് വേണ്ടി സ്കൂളുകള്‍ നടത്തുന്നതില്‍ സജീവമായി .1862 ഇല്‍ അദ്ദേഹം സോഫിയ ആന്ദ്രീവ്നയെ കല്യാണം കഴിച്ചു .പതിമൂന്നോളം കുട്ടികളുടെ പിതാവായി 






 വാര്‍ ആന്‍ഡ്‌ പീസ്‌ ,അന്ന കരിനിന എന്ന എക്കാലത്തെയും ക്ലാസ്സിക്കുകള്‍ 1860 -70 കാലഘട്ടത്തില്‍ ആണ് പ്രസിദ്ധീകരിക്കപ്പെടുന്നത് .കണ്‍ഫഷന്‍.,കിങ്ങ്ഡം ഓഫ് ഗോഡ്‌ ഈസ്‌ വിതിന്‍ യു എന്നിങ്ങനെ വേറെയും കൃതികള്‍ എഴുതിയ ടോള്‍സ്റ്റോയിയെ നോബല്‍ സമ്മാനത്തിന് പരിഗണിക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകള്‍ മൂലം അദ്ദേഹത്തെ ഒഴിവാക്കി .വ്യാപകമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം തന്നെഭാവിയില്‍ പുരസ്കാരങ്ങള്‍ക്ക് തന്നെ പരിഗണിക്കേണ്ടതില്ല എന്ന് അറിയിക്കുകയായിരുന്നു .അവസാന കാലത്ത് കടുത്ത ആത്മഹത്യാ പ്രവണത കാണിച്ചിരുന്ന അദ്ദേഹം അസ്റൊപ്പോവോയിലെ വിദൂരമായ ഒരു റെയില്‍വേ സ്റ്റേഷനില്‍ ന്യൂമോണിയ ബാധിച്ചു മരണമടഞ്ഞു .
കടപ്പാട് :വികിപീഡിയ ,മറ്റു ചില സൈറ്റുകള്‍ ..

No comments:

Post a Comment