Friday, 19 October 2012

ഭൂമിയുടെ എഴുത്താണികള്‍ 3

Alexandre Dumas pere 

ക്ലാസിക്കുകളുടെ എണ്ണത്തില്‍പെടുന്ന നോവലുകള്‍ രചിച്ച ഫ്രഞ്ച് നോവലിസ്റ്റ്ആണ് അലെക്സാണ്ടര്‍ ദ്യൂമാസ്‌ പീയറി .Thomas alexandre dumas ന്‍റെയും Marie Louis Labouret ന്‍റെയും മകനായി 1802 ജൂലായ്‌ 24 നു പാരിസില്‍ ജനിച്ചു .
പട്ടാളത്തില്‍ ആയിരുന്ന പിതാവ് ചെറുപ്പത്തിലെ മരിച്ചു പോയതിനാല്‍ തന്‍റെ കുലീന കുടുംബ പശ്ചാത്തലത്തിന്റെ ബലത്തില്‍ അദ്ദേഹം duke of orleans നൊപ്പം ജോലിക്ക് ചേര്‍ന്നു.അദ്ദേഹത്തിനൊപ്പം ചാള്‍സ് പത്താമന്‍ രാജാവിനെ പുറത്താക്കുന്നതിനുള്ള പോരാട്ടത്തില്‍ പങ്കു ചേര്‍ന്നു .ഇക്കാലത്താണ് അദ്ദേഹം ലേഖനങ്ങള്‍ എഴുതിത്തുടങ്ങുന്നത് .1840 ല്‍ അദ്ദേഹത്തിന്‍റെ നോവല്‍ Fencing Master പുറത്തു വന്നു .റഷ്യയിലെ നിക്കോളാസ്‌ ചക്രവര്‍ത്തിയെ പുറത്താക്കാന്‍ വേണ്ടി നടന്ന ഡിസംബര്‍ കലാപത്തെ ആസ്പദമാക്കി എഴുതപ്പെട്ടതിനാല്‍ അദ്ദേഹത്തെ റഷ്യയിലേക്ക് സന്ദര്‍ശിക്കുന്നതില്‍ നിന്ന് സര്‍ ചക്രവര്‍ത്തി അദ്ദേഹത്തെ വിലക്കിയിരുന്നു .നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ സ്ഥാനാരോഹണത്തോടെ ദ്യൂമാസ്‌ ഫ്രാന്‍സ്‌ വിട്ടു ബെല്ജിയ്ത്തിലെക്കും പിന്നീട് റഷ്യയിലേക്കും പലായനം ചെയ്തു .


വിഖ്യാത നോവലിസ്റ്റ് ആയതിനാല്‍ എഴുത്തില്‍ നിന്ന് ലഭിച്ച വരുമാനം മുഴുവന്‍ സ്ത്രീകള്‍ക്കും മറ്റു ആഡംബരങ്ങള്‍ക്കും വേണ്ടിയാണ് അദ്ദേഹം ധൂര്‍ത്തടിച്ചത് .The three musketeers(1844),The count of Monte-Cristo(1845) twenty years after (1845)The two Dianas എന്നിങ്ങനെ ലോകപ്രശസ്തമായ ഒട്ടേറെ നോവലുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട് .അദ്ദേഹത്തിന് നാല്‍പ്പതോളം സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു .അഞ്ഞൂറോളം മക്കള്‍ തനിക്കുണ്ട് എന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു .

അതില്‍ അലെക്സാണ്ടര്‍ ദ്യൂമാസ്‌ ഫില്‍സ്‌ എന്ന പുത്രന്‍ ഫ്രാന്‍സിലെ പ്രശസ്തനായ എഴുത്തുകാരന്‍ ആയിത്തീരുകയും ചെയ്തു .2005 ല്‍ അദ്ദേഹത്തിന്‍റെ അവസാനത്തെ നോവല്‍ ആയ Knight of sante-hermine ഫ്രാന്‍സില്‍ പ്രസിദ്ധീകരിച്ചു .ഇംഗ്ലീഷില്‍ The last cavalier എന്ന പേരില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഈ നോവല്‍ ബെസ്റ്റ്‌ സെല്ലെര്‍ പട്ടികയില്‍ പെട്ടിരുന്നു .1870 ല്‍ അദ്ദേഹം മരണമടഞ്ഞു .അദ്ദേഹത്തിന്‍റെ ബഹുമാനാര്‍ത്ഥം പാരിസ്‌ മെട്രോയിലെ Bagnolet എന്നാ സ്റ്റേഷന്‍റെ പേര് alexandre dumas എന്നാക്കി പുനര്‍നാമകരണം ചെയ്തു .
കടപ്പാട്:ഗൂഗിള്‍ ഇമേജ് ,വിക്കിപ്പീഡിയ .

ഭൂമിയുടെ എഴുത്താണികള്‍ 2

Willam Shakespear
John shakepeare ,Mary ardene എന്നിവരുടെഎട്ടു മക്കളില്‍ മൂന്നാമാനായാണ് വില്ല്യം ഷേക്ക്‌സ്പീയര്‍ സ്റ്റാന്‍ഫോഡിലെ ഒരു മധ്യവര്‍ത്തികുടുംബത്തില്‍ പിറന്നത് .സാധാരണ സ്കൂള്‍ വിദ്യാഭ്യാസം നേടിയെങ്കിലും ഉന്നത വിദ്യാഭ്യാസം ചെയ്തതായി രേഖകള്‍ ഇല്ല ,കുട്ടിക്കാലത്തെ കുറിച്ചും കാര്യമായ വിവരങ്ങള്‍ ലഭ്യമല്ല .

18-മത്തെ വയസ്സില്‍ അദ്ദേഹം ഇരുപത്തിയാറുകാരിയായ ആന്‍ ഹാത്വെയെ വിവാഹം കഴിച്ചു .സുസന്ന ,ജൂഡിത്ത്,ഹംനെറ്റ്‌ എന്നിങ്ങനെ മൂന്നു കുട്ടികള്‍ അവരില്‍ അദ്ദേഹത്തിന് പിറന്നു .1594ല്‍ chembarlains menഎന്ന നടകക്കമ്പനിയുടെ സ്റ്റോക്ഹോള്‍ഡര്‍ആയി .ആ കമ്പനിക്ക് വേണ്ടി അദ്ദേഹം നാടകങ്ങള്‍ രചിച്ചു .1599 ല്‍ അദ്ദേഹം സ്വന്തമായി ഒരു നാടകക്കമ്പനി ആരംഭിച്ചു .ഗ്ലോബ് എന്ന ആ കമ്പനി അക്കാലത്തെ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ നാടക ശാലയായി ഖ്യാതി നേടി .

 ഇംഗ്ലണ്ടിലെ ജയിംസ് ഒന്നാമന്‍ രാജാവ്‌ ഷേക്ക്‌ സ്പീയറി നു kingsmen എന്ന ടൈറ്റില്‍ ഉപയോഗിക്കാനുള്ള ലൈസെന്‍സ് നല്‍കി .രാജകീയ ദര്ബ്ബരില്‍ സ്ഥിരമായി ഷേക്ക്‌ സ്പ്പീയര്‍ സംഘം നാടകം അവതരിപ്പിക്കാരുണ്ടായിരുന്നതിനുള്ള ഒരു ആനുകൂല്യം എന്നാ നിലയില്‍ ആണ് രാജാവ് ഈ അനുമതി അദ്ദേഹത്തിനു നല്‍കിയത് .ഇക്കാലത്താണ് തന്‍റെ ലോകപ്രശാത്ത രചനകള്‍ ആയ Antony and Cleopatra,Julius Ceaser ,Hamlet ,Othello ,King Lear, Macbeth എന്നിവയെല്ലാം അദ്ദേഹം എഴുതിയത് .1616 ഏപ്രില്‍ 23നു തന്‍റെ അമ്പത്തിരണ്ടാമത്തെ ജന്മദിനത്തില്‍ അദ്ദേഹം അന്തരിച്ചു .


 ഇംഗ്ലീഷ് ഭാഷക്ക് അതുല്യമായ സംഭാവനകള്‍ നല്‍കിയ ഷേക്ക്‌ സ്പീയര്‍ ഇംഗ്ലണ്ടിന്റെ ദേശീയ കവി എന്നും bard of avon എന്നും അറിയപ്പെടുന്നു .ഇംഗ്ലീഷില്‍ തന്റേതു മാത്രമായ ശൈലികളും പ്രയോഗങ്ങളും കൊണ്ട് വന്ന ഷേക്ക്‌സ്പീയറിന്‍റെ മാസ്റ്റര്‍പീസുകള്‍ എല്ലാം തന്നെ മറ്റാരോ എഴുതിയതാണ് എന്ന് വിശ്വസിക്കുന്ന ചിലര്‍ എങ്കിലും ഉണ്ട് .ക്രിസ്റൊഫേര്‍ മര്‍ലോ ,ഫ്രാന്‍സിസ്‌ ബേക്കണ്‍ എന്നിങ്ങനെ പലരും ആണ് യഥാര്‍ത്ഥത്തില്‍ അവ രചിച്ചത് എന്നാണ് അക്കൂട്ടര്‍ വിശ്വസിക്കുന്നത് .അതെന്തു തന്നെയായാലും ഷേക്ക്‌സ്പീയര്‍ സാഹിത്യം ലോകത്തെ എക്കാലത്തെയും മികച്ച എഴുത്തുകള്‍ തന്നെയാണ് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല .
 അവലംബം : http://www.williamshakespeare.com/
www.shakespeare-online.com
 google images
ഭൂമിയുടെ എഴുത്താണികള്‍ 1 
Leo Tolstoy

 1828 ഓഗസ്റ്റ്‌ ഇരുപത്തെട്ടിനു റഷ്യയിലെ യാസ്നായ പോളിയനയില്‍ ജനിച്ച ടോള്‍സ്റ്റോയിയുടെ മാതാപിതാക്കള്‍ ചെറുപ്പത്തിലെ തന്നെ മരിച്ചു പോയി .സഹോദരന്മാര്‍ ആണ് വളര്‍ത്തിയത് .നിയമം പഠിച്ചെങ്കിലും സ്വന്തമായി ഒരു സ്കൂള്‍ നടത്താന്‍ ആണ് അദ്ദേഹം തീരുമാനിച്ചത് .പിന്നീട് മിലിട്ടറി പരിശീലനം നേടി സാര്‍ ചക്രവര്‍ത്തിയുടെ പട്ടാളത്തില്‍ ഓഫീസര്‍ ആയിരുന്നു .അവിടെ വെച്ചാണ് ആദ്യം അദ്ദേഹം childhood,boyhood ,youth എന്ന ആത്മകഥ trilogy എഴുതുന്നത്‌ ,അത് വന്‍വിജയം ആയതോടെ അദ്ദേഹം എഴുത്തില്‍ സജീവം ആയി .യുദ്ധത്തിനു ശേഷം അദ്ദേഹം വീണ്ടും പാവങ്ങള്‍ക്ക് വേണ്ടി സ്കൂളുകള്‍ നടത്തുന്നതില്‍ സജീവമായി .1862 ഇല്‍ അദ്ദേഹം സോഫിയ ആന്ദ്രീവ്നയെ കല്യാണം കഴിച്ചു .പതിമൂന്നോളം കുട്ടികളുടെ പിതാവായി 


 വാര്‍ ആന്‍ഡ്‌ പീസ്‌ ,അന്ന കരിനിന എന്ന എക്കാലത്തെയും ക്ലാസ്സിക്കുകള്‍ 1860 -70 കാലഘട്ടത്തില്‍ ആണ് പ്രസിദ്ധീകരിക്കപ്പെടുന്നത് .കണ്‍ഫഷന്‍.,കിങ്ങ്ഡം ഓഫ് ഗോഡ്‌ ഈസ്‌ വിതിന്‍ യു എന്നിങ്ങനെ വേറെയും കൃതികള്‍ എഴുതിയ ടോള്‍സ്റ്റോയിയെ നോബല്‍ സമ്മാനത്തിന് പരിഗണിക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകള്‍ മൂലം അദ്ദേഹത്തെ ഒഴിവാക്കി .വ്യാപകമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം തന്നെഭാവിയില്‍ പുരസ്കാരങ്ങള്‍ക്ക് തന്നെ പരിഗണിക്കേണ്ടതില്ല എന്ന് അറിയിക്കുകയായിരുന്നു .അവസാന കാലത്ത് കടുത്ത ആത്മഹത്യാ പ്രവണത കാണിച്ചിരുന്ന അദ്ദേഹം അസ്റൊപ്പോവോയിലെ വിദൂരമായ ഒരു റെയില്‍വേ സ്റ്റേഷനില്‍ ന്യൂമോണിയ ബാധിച്ചു മരണമടഞ്ഞു .
കടപ്പാട് :വികിപീഡിയ ,മറ്റു ചില സൈറ്റുകള്‍ ..