Alexandre Dumas pere
ക്ലാസിക്കുകളുടെ എണ്ണത്തില്‍പെടുന്ന നോവലുകള്‍ രചിച്ച ഫ്രഞ്ച് നോവലിസ്റ്റ്ആണ് അലെക്സാണ്ടര്‍ ദ്യൂമാസ് പീയറി .Thomas alexandre dumas ന്‍റെയും Marie Louis Labouret ന്‍റെയും മകനായി 1802 ജൂലായ് 24 നു പാരിസില്‍ ജനിച്ചു .
പട്ടാളത്തില്‍ ആയിരുന്ന പിതാവ് ചെറുപ്പത്തിലെ മരിച്ചു പോയതിനാല്‍ തന്‍റെ കുലീന കുടുംബ പശ്ചാത്തലത്തിന്റെ ബലത്തില്‍ അദ്ദേഹം duke of orleans നൊപ്പം ജോലിക്ക് ചേര്‍ന്നു.അദ്ദേഹത്തിനൊപ്പം ചാള്‍സ് പത്താമന്‍ രാജാവിനെ പുറത്താക്കുന്നതിനുള്ള പോരാട്ടത്തില്‍ പങ്കു ചേര്‍ന്നു .ഇക്കാലത്താണ് അദ്ദേഹം ലേഖനങ്ങള്‍ എഴുതിത്തുടങ്ങുന്നത് .1840 ല്‍ അദ്ദേഹത്തിന്‍റെ നോവല്‍ Fencing Master പുറത്തു വന്നു
.റഷ്യയിലെ നിക്കോളാസ് ചക്രവര്‍ത്തിയെ പുറത്താക്കാന്‍ വേണ്ടി നടന്ന ഡിസംബര്‍ കലാപത്തെ ആസ്പദമാക്കി എഴുതപ്പെട്ടതിനാല്‍ അദ്ദേഹത്തെ റഷ്യയിലേക്ക് സന്ദര്‍ശിക്കുന്നതില്‍ നിന്ന് സര്‍ ചക്രവര്‍ത്തി അദ്ദേഹത്തെ വിലക്കിയിരുന്നു .നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ സ്ഥാനാരോഹണത്തോടെ ദ്യൂമാസ് ഫ്രാന്‍സ് വിട്ടു ബെല്ജിയ്ത്തിലെക്കും പിന്നീട് റഷ്യയിലേക്കും പലായനം ചെയ്തു .
വിഖ്യാത നോവലിസ്റ്റ് ആയതിനാല്‍ എഴുത്തില്‍ നിന്ന് ലഭിച്ച വരുമാനം മുഴുവന്‍ സ്ത്രീകള്‍ക്കും മറ്റു ആഡംബരങ്ങള്‍ക്കും വേണ്ടിയാണ് അദ്ദേഹം ധൂര്‍ത്തടിച്ചത് .The three musketeers(1844),The count of Monte-Cristo(1845) twenty years after (1845)The two Dianas എന്നിങ്ങനെ ലോകപ്രശസ്തമായ ഒട്ടേറെ നോവലുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട് .അദ്ദേഹത്തിന് നാല്‍പ്പതോളം സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു .അഞ്ഞൂറോളം മക്കള്‍ തനിക്കുണ്ട് എന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു .
അതില്‍ അലെക്സാണ്ടര്‍ ദ്യൂമാസ് ഫില്‍സ് എന്ന പുത്രന്‍ ഫ്രാന്‍സിലെ പ്രശസ്തനായ എഴുത്തുകാരന്‍ ആയിത്തീരുകയും ചെയ്തു .2005 ല്‍ അദ്ദേഹത്തിന്‍റെ അവസാനത്തെ നോവല്‍ ആയ Knight of sante-hermine ഫ്രാന്‍സില്‍ പ്രസിദ്ധീകരിച്ചു .ഇംഗ്ലീഷില്‍ The last cavalier എന്ന പേരില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഈ നോവല്‍ ബെസ്റ്റ് സെല്ലെര്‍ പട്ടികയില്‍ പെട്ടിരുന്നു .1870 ല്‍ അദ്ദേഹം മരണമടഞ്ഞു .അദ്ദേഹത്തിന്‍റെ ബഹുമാനാര്‍ത്ഥം പാരിസ് മെട്രോയിലെ Bagnolet എന്നാ സ്റ്റേഷന്‍റെ പേര് alexandre dumas എന്നാക്കി പുനര്‍നാമകരണം ചെയ്തു .
കടപ്പാട്:ഗൂഗിള്‍ ഇമേജ് ,വിക്കിപ്പീഡിയ .